മദ്യനയഅഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യഹർജി സുപ്രീംകോടതി മെയ് 10ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാകും കെജ്രിവാളിന്‍റെ ഇടക്കാല ജാമ്യം സംബന്ധിച്ച ഉത്തരവിൽ തീരുമാനമെടുക്കുക.
ഇ.ഡിയുടെ അറസ്റ്റ് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് കെജ്രിവാൾ സുപ്രീംകോടതിയിൽ ഹരജി നൽകിയത്. ഇ.ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാൾ തനിക്ക് ജാമ്യം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കെജ്‌രിവാളിന് മുഖ്യമന്ത്രിയെന്ന നിലയിലുള്ള പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയത്തിനല്ല, നിയമത്തിനാണ് കോടതിയുടെ പ്രഥമ പരിഗണന. കെജ്രിവാള്‍ മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നുമാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി ചൂണ്ടിക്കാട്ടിയത്. അതേസമയം, മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഡല്‍ഹി ഹൈക്കോടതി മെയ് 20വരെ നീട്ടി. പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജയുടേതാണ് ഉത്തരവ്.