സാമ്പത്തിക പ്രതിസന്ധി പരിഹാരിക്കാൻ കഞ്ചാവ് കൃഷി നിയമവിധേയമാക്കാന്‍ തീരുമാനിച്ച് പാക്കിസ്ഥാന്‍. രണ്ട് വര്‍ഷത്തിലേറെയായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യമാണ് പാകിസ്ഥാന്‍. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹാരിക്കാൻ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു വരുകയാണ് പാകിസ്ഥാന്‍. ഔഷധ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുകയും കൃഷി വ്യാപിപ്പിച്ച് ഇറക്കുമതി വർധിപ്പിക്കാനുമാണ് നീക്കം.
കഴിഞ്ഞ ഫെബ്രുവരിയിൽ, പാകിസ്ഥാൻ സർക്കാർ അംഗീകാരം നൽകിയ ഓർഡിനൻസ് പ്രകാരം കഞ്ചാവ് നിയന്ത്രണ അതോറിറ്റി (സിസിആർഎ) രൂപീകരിക്കുകയും ചെയ്തു. മെഡിക്കൽ, വ്യാവസായിക ആവശ്യങ്ങൾക്കായി കഞ്ചാവ് ഡെറിവേറ്റീവുകളുടെ കൃഷി, വേർതിരിച്ചെടുക്കൽ, ശുദ്ധീകരണം, നിർമ്മാണം, വിൽപ്പന എന്നിവ നിയന്ത്രിക്കുന്നതിനാണ് അതോറിറ്റി രൂപീകരിച്ചത്. ഇതിന്റെ മറപിടിച്ചാണ് കൃഷി വ്യാപകമാക്കുന്നത്. ആഗോള ലഹരി മാർക്കറ്റ് ലക്ഷ്യമിട്ടാണ് പുതിയ നീക്കം. നിലവിൽ 64.73 ബില്യൺ ഡോളറിന്റേതാണ് ആഗോള കഞ്ചാവ് വിപണി.
ആഗോളതലത്തിൽ കഞ്ചാവ് കയറ്റുമതി ചെയ്യുന്നതിലൂടെ വരുമാനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് രാജ്യമെന്ന് പാകിസ്താൻ കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (പിസിഎസ്ഐആർ) ചെയർമാൻ സയ്യിദ് ഹുസൈൻ അബിദി പറഞ്ഞു. മുൻപ് ആഗോള വിപണിയിൽ ഏറ്റവും കൂടുതൽ ലഹരി എത്തിച്ച രാജ്യങ്ങളിലൊന്നായിരുന്നു അഫ്ഗാൻ. എന്നാൽ താലിബാൻ ഭരണം പിടിച്ചെടുത്ത ശേഷം ലഹരി കൃഷി നിരോധിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പാക് സർക്കാരിന്റെ പുതിയ തീരുമാനം.
You must be logged in to post a comment Login