വാഹനാപകടത്തില്‍ 2 ബൈക്ക് യാത്രികർ മരിച്ചു. കൊച്ചി പാലാരിവട്ടം ബൈപ്പാസില്‍ ചക്കരപ്പറമ്പില്‍ വെച്ച് രാവിലെ ആറുമണിയോടെയായിരുന്നു അപകടം. കെ.എസ്.ആർ.ടി.സി ബസുകൾക്കിടയിൽ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ബൈക്ക് പൂർണമായും തകർന്ന നിലയിലാണ്. കെഎസ്ആർടിസി ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ് ബ്രേക്ക് ഇട്ടെങ്കിലും നിർത്താനായില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.