കൊച്ചി: തൃപ്പൂണിത്തുറയിൽ 70 വയസുകാരനായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകൻ കടന്നുകളഞ്ഞ സംഭവത്തിൽ മകനെതിരേ കേസെടുത്ത് പോലീസ്.സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. ഒരുവശം തളർന്നു കിടക്കുന്ന എഴുപത്തഞ്ചുകാരനായ ഷൺമുഖനെ മകനും കുടുംബവും വാടകവീട്ടിൽ ഉപേക്ഷിച്ചെന്നാണ് പരാതി. ഒരു ദിവസം മുഴുവൻ ഷൺമുഖൻ വെള്ളമോ ഭക്ഷണമോ കിട്ടാതെ കഴിയേണ്ടി വന്നു. അജിത്ത് കിടപ്പുരോഗിയായ അച്ഛനെ നോക്കുന്നില്ലായെന്ന് വ്യക്തമാക്കി നേരത്തെ അജിത്തിന്റെ സഹോദരി പോലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ അജിത്തിന്റെ രണ്ട് സഹോദരിമാരെ ഇവരുടെ വീട്ടിൽ കയറി അച്ഛനെ കാണാനോ പരിചരിക്കുവാനോ അനുവദിച്ചിരുന്നില്ലെന്നും സഹോദരി നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. നാട്ടുകാർ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി വയോധികനെ ആശുപത്രിയിലേക്ക് മാറ്റി. സഹോദരി അച്ഛനെ ഏറ്റെടുക്കുമെന്ന് അറിയിച്ചാണ് അജിത്ത് സ്ഥലംവിട്ടതെന്ന് പ്രദേശവാസികൾ പറയുന്നു. ചികിത്സയ്‌ക്കായി അദ്ദേഹത്തെ തൃപ്പുണ്ണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെയായിരിക്കും സംരക്ഷണം ഉറപ്പാക്കുക.
You must be logged in to post a comment Login