സ്ത്രീ വിരുദ്ധ പരാമർശം; കെ.എസ്.ഹരിഹരനെതിരെ കേസ്, കെ കെ ശൈലജയ്ക്കും നടി മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപ പരാമർശം നടത്തി

വടകര: ആര്‍എംപി നേതാവ് കെഎസ് ഹരിഹരനെതിരെ വടകര പോലീസ് കേസെടുത്തു. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതിനെതിരെയാണ് കേസ്. മാതൃദിനമായ ഇന്നലെ ജനകീയ ക്യാംപയിൻ പരിപാടിക്കിടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയ്ക്കും നടി മഞ്ജു…

വടകര: ആര്‍എംപി നേതാവ് കെഎസ് ഹരിഹരനെതിരെ വടകര പോലീസ് കേസെടുത്തു. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതിനെതിരെയാണ് കേസ്. മാതൃദിനമായ ഇന്നലെ ജനകീയ ക്യാംപയിൻ പരിപാടിക്കിടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയ്ക്കും നടി മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മഹിള അസോസിയേഷൻ നേതാവ് പുഷ്പദ നൽകിയ പരാതിയിലാണ് കേസ്.

വെള്ളിയാഴ്ച വടകരയില്‍ യു.ഡി.എഫും ആര്‍.എം.പിയും സംഘടിപ്പിച്ച വര്‍ഗീയതയ്‍ക്കെതിരെയെന്ന കാംപയിനിലാണ് കെ.എസ് ഹരിഹരന്‍ വിവാദ പരാമര്‍ശം നടത്തിയത്. ‘ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ?, മഞ്ജു വാര്യരുടെ പോൺ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാകും’; എന്നായിരുന്നു ഹരിഹരന്റെ പരാമർശം.

സംഭവത്തെ തുടർന്ന് ഇന്നലെ രാത്രി ഹരിഹരന്റെ വീടിനു നേരെ ആക്രമണം ഉണ്ടായി.സംഭവവുമായി ബന്ധപ്പെട്ടും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply