കൊച്ചി : വല്ലാർപാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ അതിക്രമിച്ച് കടന്ന വിദേശ പൗരൻ അറസ്റ്റിൽ. അതീവ സുരക്ഷാ മേഖലയിൽ ഇയാൾ അതിക്രമിച്ച കയറുകയായിരുകയായിരുന്നു. റഷ്യന്‍ പൗരന്‍ ഇല്യ ഇക്കിമോവിനെ (26)മുളവുകാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ 6.30 ഓടേ കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനലിന്റെ മതിൽ ചാടിക്കടന്ന് അകത്ത് കയ റുകയായിരുന്നു. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.
ഡിപി വേള്‍ഡിന് നടത്തിപ്പ് ചുമതലയുള്ള രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിന്റെ അതീവ സുരക്ഷാമേഖലയിലെ കിഴക്കുഭാഗത്തായി ഉള്ള മതില്‍ ചാടിക്കടക്കുകയായിരുന്നു റഷ്യന്‍ പൗരന്‍ ഇല്യ. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ തടഞ്ഞുവച്ചു.
You must be logged in to post a comment Login