പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസ്; പ്രതി രാഹുലിന്റെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസ് പ്രതിയായ രാഹുൽ പി.ഗോപാൽ വിദേശത്ത് കടന്നതായാണ് റിപ്പോർട്ട്. രാഹുൽ ജർമനിയിൽ എത്തിയെന്ന സൂചനകളാണ്  പൊലീസിന്റെ ഭാ​ഗത്ത് നിന്ന് ലഭിക്കുന്നത്. ഇതോടെ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് പൊലീസ്. ഇന്റർപോൾ ബ്ലു…

പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസ് പ്രതിയായ രാഹുൽ പി.ഗോപാൽ വിദേശത്ത് കടന്നതായാണ് റിപ്പോർട്ട്. രാഹുൽ ജർമനിയിൽ എത്തിയെന്ന സൂചനകളാണ്  പൊലീസിന്റെ ഭാ​ഗത്ത് നിന്ന് ലഭിക്കുന്നത്. ഇതോടെ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് പൊലീസ്. ഇന്റർപോൾ ബ്ലു കോർണർ നോട്ടീസിനായി സിബിഐ മുഖേന കേരളാ പൊലീസ് കത്ത് നൽകുകയായിരുന്നു.

രാഹുലിന്റെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനായുള്ള നോട്ടീസ് നൽകി. കൂടാതെ ഇന്റർപോൾ മുഖേന ജർമനിയിൽ ഉപയോ​ഗിക്കുന്ന എൻആർഐ അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടക്കും.

Leave a Reply