വിദേശ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തി

വിദേശ സന്ദർശനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്തേക്ക് തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.15 നാണ് മുഖ്യമന്ത്രിയും കുടുംബത്തോടൊപ്പം തിരിച്ചെത്തിയത്. എട്ടു മുതൽ 12 വരെ ഇൻഡോനേഷ്യയിലും 12 മുതൽ 18 വരെ സിംഗപ്പൂരിലും,…

വിദേശ സന്ദർശനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്തേക്ക് തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.15 നാണ് മുഖ്യമന്ത്രിയും കുടുംബത്തോടൊപ്പം തിരിച്ചെത്തിയത്. എട്ടു മുതൽ 12 വരെ ഇൻഡോനേഷ്യയിലും 12 മുതൽ 18 വരെ സിംഗപ്പൂരിലും, 19 മുതൽ 21 വരെ ദുബായിലും നിൽക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.

എന്നാൽ സിംഗപ്പൂർ സന്ദർശനം ചുരുക്കി നേരത്തെ യു.എ.ഇയിലെത്തിയിരുന്നു. മാസം 19ന് ദുബൈയിൽ എത്തുമെന്നു  അറിയിച്ചതെങ്കിലും ഈ മാസം  15 ന് ദുബൈയിലെത്തി. കേരളത്തിൽ  20 ന്  എത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ അതിന് 2 ദിവസം മുന്നെ മുഖ്യമന്ത്രി കേരളത്തിലെത്തി.

വിദേശയാത്ര സംബന്ധിച്ച ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. മുഖ്യമന്ത്രി വിദേശത്തേക്ക് പോയപ്പോൾ പകരം ചുമതല ആർക്കും നൽകിയിരുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ  വിദേശയാത്ര പറ്റി  ആരോപണം ഉയർന്നിരുന്നു. . മുഖ്യമന്ത്രിക്കൊപ്പം വിദേശപര്യടനത്തിലായിരുന്ന മരുമകനും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസും ഭാര്യ വീണയും നാളെ തിരിച്ചെത്തും

Leave a Reply