ലോക്സഭാ തിരഞ്ഞെടുപ്പ്; അഞ്ചാം ഘട്ടത്തിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും

അഞ്ചാം ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് സമാപിക്കും. ആറു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിൽ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. മഹാരാഷ്‌ട്ര, ബിഹാർ, ജമ്മു കശ്മീർ, ഝാർഖണ്ഡ്, ലഡാഖ്,…

അഞ്ചാം ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് സമാപിക്കും. ആറു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിൽ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. മഹാരാഷ്‌ട്ര, ബിഹാർ, ജമ്മു കശ്മീർ, ഝാർഖണ്ഡ്, ലഡാഖ്, ഒഡീഷ, യുപി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. ഒഡീഷയിൽ 35 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇതോടൊപ്പം നടക്കും. 695 സ്ഥാനാർഥികളാണ് അഞ്ചാം ഘട്ടത്തിൽ ലോക്സഭയിലേക്കു മത്സരിക്കുന്നത്.

കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ് (ലക്നൗ), സ്മൃതി ഇറാനി (അമേഠി), പീയൂഷ് ഗോയൽ (മുംബൈ നോർത്ത്). രാഹുൽ ഗാന്ധി (റായ്ബറേലി), ചിരാഗ് പാസ്വാൻ (ഹാജിപ്പുർ) തുടങ്ങിയവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.

പ്രിയങ്കാ ഗാന്ധി ഇന്ന് റായ് ബേറേലിയിൽ വീടുകൾ കയറി പ്രചാരണം നടത്തും. ബാരാബങ്കിയിലാണ് രാഹുലിൻ്റെ പ്രചാരണ പരിപാടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അമേഠിയിൽ പ്രചാരണ റാലി നടത്തും. യുപിയിലാണ് ഈ ഘട്ടത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ പോളിംഗിന് എത്തുന്നത്.

Leave a Reply