കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരണം. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു തിരിച്ചു. സംഭവം നടന്ന് അഞ്ചാം ദിവസമാണു പ്രതിയെക്കുറിച്ചുള്ള കൃത്യമായ സൂചന പൊലീസിനു ലഭിക്കുന്നത്.
ഇയാൾ നേരുത്തെയും പോക്സോ കേസിൽ പെട്ടിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പുലർച്ചെ മൂന്നോട് കൂടി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണാഭരണങ്ങൾ കവർന്നശേഷം വീടിനടുത്ത് ഉപേക്ഷിച്ചത്.
പ്രതി മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണെന്നാണ് പെൺകുട്ടി മൊഴി നൽകിയിരുന്നു. ജില്ലാ പൊലീസ് മേധാവി പി ബിജോയിയാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.