പൂനെയിൽ 17 കാരന്‍ ഓടിച്ച പോര്‍ഷെ ആഡംബര കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കുട്ടികളോടുള്ള മനപ്പൂർവമായ അശ്രദ്ധ, പ്രായപൂർത്തിയാകാത്തയാൾക്ക് ലഹരിപദാർഥങ്ങൾ നൽകൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച പുലർച്ചെയാണ് പൂനെയിലെ കല്യാണി നഗറിന് സമീപം ആഡംബര കാർ മോട്ടോർ സൈക്കിളിൽ ഇടിച്ച് ദാരുണമായ അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. അനിഷ് അവാധ്യ, അശ്വിനി കോസ്റ്റ എന്നിവരാണ് മരിച്ചത്, നടപ്പാതയിൽ ഇടിച്ചാണ് കാർ നിന്നത്. പ്ലസ്ടു ഫലം വന്നത് ആഘോഷിക്കാൻ 17 കാരനും പിതാവും പബ്ബിൽ പോയി മദ്യപിച്ചശേഷം മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
2 പേർ കൊല്ലപ്പെട്ട കേസായിട്ടും ജുവനൈൽ നിയമപ്രകാരം പ്രതിക്ക് 15 മണിക്കൂറിനുള്ളിൽ ജാമ്യം അനുവദിച്ചതുംജാമ്യം അനുവദിച്ചതും ശിക്ഷയായി റോഡ് സുരക്ഷയെക്കുറിച്ച് ഉപന്യാസമെഴുതിച്ചതും വിവാദമായിരുന്നു .