ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 60.09% പോളിംഗ് രേഖപ്പെടുത്തി. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലേയ്ക്കായിരുന്നു അഞ്ചാംഘട്ട തിരഞ്ഞെടുപ്പ് നടന്നത്. അഞ്ചാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചതോടെ 25 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 428 ലോക്സഭാ സീറ്റുകളിൽ വോട്ടെടുപ്പ് പൂർത്തിയായി.
കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ (മുംബൈ നോർത്ത്), സ്മൃതി ഇറാനി (അമേഠി), രാജ്നാഥ് സിംഗ് (ലഖ്നൌ) എന്നിവരാണ് അഞ്ചാം ഘട്ടത്തിലെ പ്രധാന സ്ഥാനാർത്ഥികൾ. രാഷ്ട്രീയ– സിനിമ മേഖലയിലെ പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മായാവതി, വ്യവസായി അനിൽ അംബാനി, നടൻ അക്ഷയ് കുമാർ തുടങ്ങിയവർ വോട്ട് ചെയ്തു. ബംഗാളിൽ ബിജെപി–തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.
ഏറ്റവും കുറച്ചു മണ്ഡലങ്ങിൽ പോളിങ് നടന്നത് ഈ ഘട്ടത്തിലാണ്. 8 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദശങ്ങളിലുമായി 49 ലോക്സഭാ മണ്ഡലങ്ങൾ. ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലും ഇതോടൊപ്പം പോളിങ് നടന്നു.