10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി സലീം പിടിയിൽ 

കാഞ്ഞങ്ങാട് പടന്നക്കാട് പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് ആഭരണങ്ങൾ കൈക്കലാക്കിയ ശേഷം കടന്നുകളഞ്ഞ പ്രതി പി.എ. സലീമിനെയാണ് ആന്ധ്രപ്രദേശില്‍ നിന്ന് പോലീസ് പിടികൂടിയത്. സംഭവം നടന്ന് പത്തുദിവസമാകുമ്പോഴാണ്…

കാഞ്ഞങ്ങാട് പടന്നക്കാട് പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് ആഭരണങ്ങൾ കൈക്കലാക്കിയ ശേഷം കടന്നുകളഞ്ഞ പ്രതി പി.എ. സലീമിനെയാണ് ആന്ധ്രപ്രദേശില്‍ നിന്ന് പോലീസ് പിടികൂടിയത്. സംഭവം നടന്ന് പത്തുദിവസമാകുമ്പോഴാണ് പ്രതിയെ പിടികൂടിയത്.

പ്രതി ആശയവിനിമയമാര്‍ഗങ്ങൾക്കായി മൊബൈല്‍ ഫോണ്‍ പോലുള്ള മറ്റൊന്നും ഉപയോഗിക്കാത്തത് അന്വേഷണത്തില്‍ പ്രയാസം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഒരൊറ്റ തവണ പ്രതി വീട്ടിലേക്ക് വിളിച്ചതും ആ നമ്പര്‍ കണ്ടെത്താന്‍ പോലീസിന് സാധിച്ചതുമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.

ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. ഇടക്ക് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും പിന്നീട് നല്ല സ്വഭാവക്കാരനായി ജീവിക്കുകയും ചെയ്യുന്ന രീതിയാണ് പ്രതിയുടേത്. ബൈക്കില്‍ കറങ്ങി നടന്നാണ് കുറ്റകൃത്യം. നേരത്തെ മാല പിടിച്ചു പറിച്ച കേസുകളും ഇയാൾക്കെതിരെയുണ്ട്. വെള്ളിയാഴ്ച രാത്രിയോടുകൂടി പ്രതിയെ കാഞ്ഞങ്ങാട് എത്തിക്കുമെന്ന വിവരമാണ് പോലീസിന്റെ ഉന്നതവൃത്തങ്ങളില്‍നിന്ന് ലഭിക്കുന്നത്.

Leave a Reply