കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നു പ്രവചിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ മഴയുണ്ടാകാം. അതിനാൽ മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയ സാധ്യതകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരട്ട ന്യൂനമർദം രൂപപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് മഴ കനക്കും. ഇന്നും നാളെയും കേരളത്തിൽ അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്. തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെയും ബംഗാൾ ഉൾക്കടലിലുമാണ് ന്യൂനമർദം രൂപപ്പെട്ടത്.ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായേക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. 9 ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.