ആറാം ഘട്ട വോട്ടെടുപ്പ് നാളെ, 58 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് നാളെ. എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 58 മണ്ഡലങ്ങളിൽ മെയ് 25 ശനിയാഴ്ച വോട്ടെടുപ്പ് നടക്കും. ബിഹാറിലെ 8 സീറ്റുകൾ, ഹരിയാനയിലെ 10 സീറ്റുകൾ, ജമ്മു…

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് നാളെ. എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 58 മണ്ഡലങ്ങളിൽ മെയ് 25 ശനിയാഴ്ച വോട്ടെടുപ്പ് നടക്കും.

ബിഹാറിലെ 8 സീറ്റുകൾ, ഹരിയാനയിലെ 10 സീറ്റുകൾ, ജമ്മു കശ്മീരിലെ ഒരു സീറ്റ്, ജാർഖണ്ഡിലെ 4 സീറ്റുകൾ, ഡൽഹിയിലെ 7 സീറ്റുകൾ, ഒഡീഷയിലെ 6 സീറ്റുകൾ, ഉത്തർപ്രദേശിലെ 14 സീറ്റുകൾ, പശ്ചിമ ബംഗാളിലെ 8 സീറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 58 ലോക്സഭാ മണ്ഡലങ്ങളിലായി 889 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

വോട്ടെടുപ്പ് രാവിലെ 7ന് ആരംഭിച്ച് വൈയ്കിട്ട് 6ന് അവസാനിക്കും. മെഹബൂബ മുഫ്തി, മനേക ഗാന്ധി, മനോഹർ ലാൽ ഖട്ടർ, കനയ്യ കുമാർ, ധർമ്മേന്ദ്ര പ്രധാൻ, എന്നിവരടക്കം 889 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഉത്തരേന്ത്യയിലെ കനത്ത ചൂട് പോളിങ് ശതമാനത്തെ ബാധിക്കുമോ എന്ന ആശങ്ക തുടരുകയാണ്. കടുത്ത മത്സരം തന്നെയാണ് രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ളത്.

Leave a Reply