തൃശൂരിലും പത്തനംതിട്ടയിലും ഭീതിപരത്തി പുലി ഇറങ്ങി, വളർത്തു നായയെ കടിച്ചു കൊന്നു

തൃശൂരിലും പത്തനംതിട്ടയിലും ഭീതിപരത്തി പുലിയിറങ്ങി. തൃശൂർ അതിരപ്പിള്ളിയിൽ പുളിയിലപ്പാറ ജംഗ്ഷന് സമീപമാണ് പുലി ഇറങ്ങിയത്. പത്തനംതിട്ട പോത്തുപാറയിൽ ഇറങ്ങിയ വാലുപാറ സ്വദേശിയുടെ വളർത്തുനായയെ കടിച്ചുകൊന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് അതിരപ്പള്ളിക്ക് സമീപം പുലിയെ കണ്ടത്.…

തൃശൂരിലും പത്തനംതിട്ടയിലും ഭീതിപരത്തി പുലിയിറങ്ങി. തൃശൂർ അതിരപ്പിള്ളിയിൽ പുളിയിലപ്പാറ ജംഗ്ഷന് സമീപമാണ് പുലി ഇറങ്ങിയത്. പത്തനംതിട്ട പോത്തുപാറയിൽ ഇറങ്ങിയ വാലുപാറ സ്വദേശിയുടെ വളർത്തുനായയെ കടിച്ചുകൊന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് അതിരപ്പള്ളിക്ക് സമീപം പുലിയെ കണ്ടത്. രാത്രി എട്ടുമണിയോടെ ഇതുവഴി കാറിൽ സഞ്ചരിച്ചിരുന്നവരാണ് റോഡിന് സമീപം പുലിയെ കണ്ടത്.  ഉടൻ തന്നെ അവർ പുലിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. പുലി ജനവാസ മേഖലയിൽ ഇറങ്ങി വ്യാപകമായി വളർത്തു മൃഗങ്ങളെ പിടി കൂടുന്നതായി പരാതി ഉയർന്നിരുന്നു.

Leave a Reply