സുരേഷ് ​ഗോപിയുടെ സാമ്പത്തിക സഹായത്തോടെ 10 ട്രാൻസ്ജെൻഡർമാർക്ക് ഇന്ന് ലിം​ഗമാറ്റ ശസ്ത്രക്രിയ

വാക്കുകൾ പാലിക്കപ്പെടാനുള്ളതാണ് എന്ന് ഒരിക്കൽ കൂടി തെളിയിച്ച് സുരേഷ് ഗോപി. സുരേഷ് ​ഗോപിയുടെ സാമ്പത്തിക സഹായത്തോടെ ട്രാൻസ്ജെൻഡർമാരുടെ ലിം​ഗമാറ്റ ശസ്ത്രക്രിയ അമൃത ആശുപത്രിയിൽ ഇന്ന് തുടങ്ങുന്നു . ഇതിനുള്ള രേഖകൾ ആശുപത്രിയിൽ‌ നടന്ന ചടങ്ങിൽ…

വാക്കുകൾ പാലിക്കപ്പെടാനുള്ളതാണ് എന്ന് ഒരിക്കൽ കൂടി തെളിയിച്ച് സുരേഷ് ഗോപി. സുരേഷ് ​ഗോപിയുടെ സാമ്പത്തിക സഹായത്തോടെ ട്രാൻസ്ജെൻഡർമാരുടെ ലിം​ഗമാറ്റ ശസ്ത്രക്രിയ അമൃത ആശുപത്രിയിൽ ഇന്ന് തുടങ്ങുന്നു . ഇതിനുള്ള രേഖകൾ ആശുപത്രിയിൽ‌ നടന്ന ചടങ്ങിൽ അദ്ദേഹം കൈമാറി.

12 ലക്ഷം രൂപ അദ്ദേഹം ഇതിനായി അമൃത ആശുപത്രിക്ക് കൈമാറി. ദയയും കാരുണ്യവുമല്ല ഇത്. വലിയ അത്യാവശ്യവും സമൂഹത്തിന്റെ ബാധ്യതയുമാണ്. എല്ലാവർക്കും ജീവിതവും മാന്യമായി ജീവിക്കാനുള്ള അവകാശവും ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളുടെ തുടക്കും കൂടിയാണെന്ന് സുരേഷ് ​ഗോപി പറഞ്ഞു. ലിം​ഗമാറ്റ ശസത്രക്രിയയ്‌ക്ക് സർക്കാർ നൽകുന്ന ധനസഹായം വൈകിയാൽ അടുത്ത പത്ത് പേർക്ക് കൂടി പണം നൽകാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ഒരാള്‍ക്ക് 1,20,000 രൂപ ചെലവ് വരും. സര്‍ക്കാരില്‍നിന്ന് പിന്നീട് ശസ്ത്രക്രിയയ്ക്കുള്ള പണം തിരിച്ചുകിട്ടും. ചിലപ്പോള്‍ പണം തിരിച്ചുകിട്ടുന്നതിന് ഒരു വര്‍ഷമെങ്കിലും കാലതാമസം വരും. പണം തിരിച്ചുകിട്ടുന്നതു പ്രകാരം അടുത്ത പത്തുപേര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താം. പണം തനിക്ക് തിരിച്ചു തരേണ്ടതില്ലെന്ന് സുരേഷ്‌ഗോപി നേരത്തെ പറഞ്ഞിരുന്നു.പകരം സര്‍ക്കാരില്‍നിന്ന് തുക തിരിച്ചുകിട്ടുന്ന മുറയ്ക്ക് അടുത്ത പത്ത് പേര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്നും നിര്‍ദേശിച്ചിരുന്നു. അനീഷ, മിഖ, വീനസ് പോൾ, ശ്രാവന്തിക ഗോപിക, പ്രീതി, അഭിരാമി, റെന, ടീന എൽസ, അദ്രിജ എന്നീ പത്ത് ചേർക്കാണ് ആദ്യ ഘട്ടത്തിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്.

Leave a Reply