പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനായി കന്യകുമാരിയിലേക്ക്; വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനായി കന്യാകുമാരിയിലെത്തും. വിവേകാനാനന്ദ പാറയിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന ധ്യാനത്തിനായാണ് അദ്ദേഹമെത്തുന്നത്. ഈ മാസം 30ന് വൈകിട്ടോടെ കന്യാകുമാരിയിലെത്തുന്ന പ്രധാനമന്ത്രി 31ന് രാവിലെ വിവേകാനന്ദ പാറയിലേക്ക് പോകുമെന്നാണ് വിവരം.…

പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനായി കന്യാകുമാരിയിലെത്തും. വിവേകാനാനന്ദ പാറയിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന ധ്യാനത്തിനായാണ് അദ്ദേഹമെത്തുന്നത്. ഈ മാസം 30ന് വൈകിട്ടോടെ കന്യാകുമാരിയിലെത്തുന്ന പ്രധാനമന്ത്രി 31ന് രാവിലെ വിവേകാനന്ദ പാറയിലേക്ക് പോകുമെന്നാണ് വിവരം.

ജൂൺ ഒന്നിന് മടങ്ങുമെന്നാണ് സൂചന. ധ്യാനം തുടരാനാണ് തീരുമാനമെങ്കിൽ ഒന്നിനും അദ്ദേഹം വിവേകാനന്ദ പാറയിൽ തുടരുമെന്നു പൊലീസ് അറിയിച്ചു. ഇന്ത്യയുടെ തെക്കേ അറ്റത്ത് കന്യാകുമാരിയിലുള്ള വാവതുറൈ മുനമ്പിൽ നിന്ന് 500മീറ്ററോളം അകലെ കടലിലായി രണ്ടു പാറകളിൽ ഒന്നാണ്, വിവേകാനന്ദപ്പാറ.

വിവേകാനന്ദ സ്വാമികളുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന വിവേകാനന്ദ മണ്ഡപമാണ് വിവേകാനന്ദപ്പാറയുടെ മുഖ്യാകർഷണം . സന്ദർശകർക്ക് ധ്യാനിച്ചിരിക്കാനുള്ള ധ്യാന മണ്ഡപവും ഇതിനോടനുബന്ധിച്ചുണ്ട്. ധ്യാനമണ്ഡപം ഇന്ത്യയിലെ വിവിധ ക്ഷേത്രനിർമ്മാണ രീതി സമന്വയിപ്പിച്ച് ഉണ്ടാക്കിയതാണ്. ബംഗാൾ ഉൾക്കടലും, അറബിക്കടലും, ഇന്ത്യൻ മഹാസമുദ്രവും യോജിച്ച് ഒന്നായിത്തീരുന്ന ത്രിവേണി സമുദ്രസംഗമം ഇവിടെനിന്നും ദർശിക്കാവുന്നതാണ്.

Leave a Reply