തിരുവനന്തപുരത്ത് സ്ത്രീകൾക്കെതിരെ നടുറോഡിൽ അതിക്രമം, ഒരാൾ അറസ്റ്റിൽ

വഴിചോദിച്ച സ്ത്രീകൾക്കെതിരെ നടുറോഡിൽ അതിക്രമം. ഒരാൾ അറസ്റ്റിൽ. മറ്റൊരാൾ ഓടിരക്ഷപ്പെട്ടു.കൊല്ലം നിലമേൽ സ്വദേശികളായ മൂന്ന് സ്ത്രീകളാണ് അതിക്രമം നേരിട്ടത്. സ്ത്രീകളുടെ കാറിൽ രണ്ടുപേർ അതിക്രമിച്ച് കയറിയെന്നും ശരീരത്തിൽപ്പിടിച്ചെന്നും വീഡിയോ എടുത്തെന്നുമാണ് പരാതി. ലൈംഗികാധിക്ഷേപത്തിന് പാങ്ങോട്…

വഴിചോദിച്ച സ്ത്രീകൾക്കെതിരെ നടുറോഡിൽ അതിക്രമം. ഒരാൾ അറസ്റ്റിൽ. മറ്റൊരാൾ ഓടിരക്ഷപ്പെട്ടു.കൊല്ലം നിലമേൽ സ്വദേശികളായ മൂന്ന് സ്ത്രീകളാണ് അതിക്രമം നേരിട്ടത്. സ്ത്രീകളുടെ കാറിൽ രണ്ടുപേർ അതിക്രമിച്ച് കയറിയെന്നും ശരീരത്തിൽപ്പിടിച്ചെന്നും വീഡിയോ എടുത്തെന്നുമാണ് പരാതി.

ലൈംഗികാധിക്ഷേപത്തിന് പാങ്ങോട് പൊലീസ് കേസെടുത്തു. ശനിയാഴ്ച വൈകീട്ട് നാലരയ്ക്കാണ് സംഭവം നടന്നത്. കേസിൽ കല്ലറ സ്വദേശി രാജീവിനെ പൊലീസ് അറസ്റ്റുചെയ്തു. ഒരാൾ ഒളിവിലാണ്.

Leave a Reply