തൃശ്ശൂരില്‍ വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞതായി പരാതി

തൃശ്ശൂരില്‍ വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞതായി പരാതി. പെരിങ്ങോട്ടുകര കരുവാംകുളത്തായിരുന്നു സംഭവം. കരുവാംകുളം ഗുരുജി റോഡിൽ നായരുപറമ്പിൽ ബിജുവിന്റെ വീടിനു നേരെയാണ് ബൈക്കിലെത്തിയ മൂവർ സംഘം സ്‌ഫോടകവസ്തു എറിഞ്ഞത്. ഉഗ്രശബ്ദത്തോടെ സ്‌ഫോടകവസ്തു വീടിനു മുൻവശത്തുവീണ് പൊട്ടിത്തെറിച്ചു.…

തൃശ്ശൂരില്‍ വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞതായി പരാതി. പെരിങ്ങോട്ടുകര കരുവാംകുളത്തായിരുന്നു സംഭവം. കരുവാംകുളം ഗുരുജി റോഡിൽ നായരുപറമ്പിൽ ബിജുവിന്റെ വീടിനു നേരെയാണ് ബൈക്കിലെത്തിയ മൂവർ സംഘം സ്‌ഫോടകവസ്തു എറിഞ്ഞത്.

ഉഗ്രശബ്ദത്തോടെ സ്‌ഫോടകവസ്തു വീടിനു മുൻവശത്തുവീണ് പൊട്ടിത്തെറിച്ചു. കാര്യമായ നാശനഷ്ടങ്ങളില്ല. സംഭവത്തിൽ അന്തിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഗൃഹനാഥനായ ബിജു വിദേശത്താണ്. വീട്ടിൽ ബിജുവിന്റെ അമ്മയും ഭാര്യയും വിദ്യാർഥികളായ നാല് പെൺമക്കളുമാണുള്ളത്.

Leave a Reply