ലോക് സഭ തെരഞ്ഞെടുപ്പിന് നാളെ തിരശീല വീഴും. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമാകും ശനിയാഴ്ച നടക്കുക. ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിലുമായി വ്യാപിച്ചുകിടക്കുന്ന 57 പാർലമെന്റ് മണ്ഡലങ്ങളിൽ ജൂൺ ഒന്നിന് വോട്ടെടുപ്പ് നടക്കും.
പഞ്ചാബ്, യു.പി സംസ്ഥാനങ്ങളിൽ 13 സീറ്റുകളും, പശ്ചിമ ബംഗാൾ 9 സീറ്റുകളും, ബിഹാർ 8 സീറ്റുകളും, ഒഡിഷ 6 സീറ്റുകളും, ഹിമാചൽ പ്രദേശ് 4 സീറ്റുകളും, ഝാർഖണ്ഡ് 3 സീറ്റുകളും, കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢിൽ ഒരു മണ്ഡലം എന്നിങ്ങനെയാണ് ജനവിധി തേടുന്ന 57 സീറ്റുകൾ.