സംസ്ഥാനത്ത് അക്കൗണ്ട് തുറന്ന് ബിജെപി. തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് വൻവിജയം.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാറിനെയും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെയും പിന്നിലാക്കിയാണ് സുരേഷ് ഗോപി മുന്നേറിയത്.
സുരേഷ്‌ഗോപിയുടെ വീട്ടിലും, വൻ ആഘോഷമാണ് നടക്കുന്നത്. വീട്ടിലെത്തിയവര്‍ക്കെല്ലാം പായസവും ബോളിയും വിതരണം ചെയ്താണ് വിജയം ആഘോഷിച്ചത്. സന്തോഷം പങ്കിടുന്നതിനായി വീടിന് പുറത്തേക്ക് വന്ന സുരേഷ് ഗോപി പിന്നീട് പ്രതികരിക്കാമെന്നാണ് പറഞ്ഞത്.