ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് വൻ തിരിച്ചടിയാണ് ഉണ്ടായത്. കേരളത്തിൽ സിറ്റിങ് സീറ്റായ ആലപ്പുഴ കൈവിട്ട എൽഡിഎഫ് ആലത്തൂരിൽ മാത്രമാണ് ആശ്വാസജയം നേടാൻ കഴിഞ്ഞത്. ഇത്തവണ യു.ഡി.എഫിന് ഉജ്ജ്വല നേട്ടം കൈവരിക്കാൻ കഴിഞ്ഞു. ബിജെപി കേരളത്തിൽ അക്കൗണ്ട് തുരക്കിലാന്ന് വെല്ലുവിളിച്ചവർക്ക് തിരിച്ചടിയായി സുരേഷ് ഗോപിയിലൂടെ തൃശ്ശൂരിൽ ബിജെപി അക്കൗണ്ട് തുടങ്ങി.
2019-ലെ 19 സീറ്റെന്ന നേട്ടം യു ഡി എഫിന് ആവർത്തിക്കാനായില്ലെങ്കിലും 18എണ്ണം നേടി മുന്നണി കരുത്തുകാട്ടി. എന്നാൽ കേരളത്തിലെ തോൽവിയെക്കുറിച്ചോ ദേശീയതലത്തിലെ ഇന്ത്യാ സഖ്യത്തിന്റെ മുന്നേറ്റത്തെ കുറിച്ചോ, എൻഡിഎയുടെ ജയത്തെ കുറിച്ചോ മുഖ്യമന്ത്രി ഇതുവരെയും പ്രതികരിച്ചിട്ടില്ല.