ആലപ്പുഴ മാന്നാറിൽ ഒരു വയസുകാരന് അമ്മയുടെ ക്രൂരമർദ്ദനം. മാന്നാർ സ്വദേശിനി അനീഷയാണ് സ്വന്തം കുഞ്ഞിനെ മർദ്ദിച്ചത്. ശേഷം കുഞ്ഞിനെ ഉപദ്രവിച്ച ദൃശ്യങ്ങൾ പിതാവിന് അയച്ചു നൽകി.
തന്നെയും കുഞ്ഞിനെയും ഭർത്താവ് നോക്കുന്നില്ലെന്നും വിവാഹ വാഗ്ദാനം നൽകി പറ്റിച്ചെന്നും ഇതിന്റെ ദേഷ്യത്തിലാണ് കുഞ്ഞിനെ മർദിച്ചതെന്നുമാണ് യുവതിയുടെ മൊഴി. മാന്നാർ പോലീസ് അനീഷയെ കസ്റ്റഡിയിലെടുത്തു. മര്‍ദ്ദന ദൃശ്യങ്ങള്‍ യുവതി തന്നെ മൊബൈലില്‍ പകര്‍ത്തി ഉപേക്ഷിച്ചുപോയ ഭര്‍ത്താവിന് അയച്ചുകൊടുക്കുകയായിരുന്നു.
You must be logged in to post a comment Login