ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ധാർഷ്ട്യം; രാജിവെക്കണമെന്ന് സി പി ഐ യോഗങ്ങളിൽ ആവശ്യം

ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് സിപിഐയുടെ തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കൗൺസിലുകൾ. പിണറായി വിജയനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും ധാർഷ്ട്യത്തോടെയുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റത്തേയും നേതാക്കൾ വിമർശിച്ചു.…

ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് സിപിഐയുടെ തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കൗൺസിലുകൾ. പിണറായി വിജയനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും ധാർഷ്ട്യത്തോടെയുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റത്തേയും നേതാക്കൾ വിമർശിച്ചു. ബി.ജെ.പി.യുടെ വളർച്ച ഗൗരവമായി കാണണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

തിരഞ്ഞെടുപ്പിന് മുമ്പ് പൗരത്വനിയമത്തെ മുൻനിർത്തി നടത്തിയ യോഗങ്ങളിൽ എല്ലാ ജില്ലകളിലും മുസ്‌ലിം സമുദായത്തെ മാത്രം പ്രീണിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. എൽ.ഡി.എഫിന്റെ വോട്ടുകളും ബി.ജെ.പി.യിലേക്ക് പോയി. ഈഴവ സമുദായം എൽ.ഡി.എഫിൽ നിന്ന് അകന്നു. എൽ.ഡി.എഫിന് മേൽക്കൈയുണ്ടായിരുന്ന പല ബൂത്തുകളിലും ബി.ജെ.പി.ക്ക് വോട്ട് കൂടിയിട്ടുണ്ട്. ഇത് പരിശോധിക്കണം.

ക്ഷേമ പെൻഷനുകൾ മുടങ്ങിയതും സപ്ലൈകോയിൽ സാധനങ്ങളില്ലാത്തതും തിരഞ്ഞെടുപ്പിനെ ബാധിച്ചു. മന്ത്രി ജി.ആർ.അനിലിന്റെ സാന്നിധ്യത്തിലായിരുന്നു ഈ വിമർശനം. പന്ന്യൻ രവീന്ദ്രനെ പോലെ മുൻ എം.പി.യെ നിർത്തിയിട്ടും കഴിഞ്ഞ തവണത്തെക്കാൾ വോട്ടു കുറഞ്ഞത് സി.പി.ഐ.യെ പ്രതിരോധത്തിലാക്കിയിരുന്നു.പല സ്ഥലത്തും പ്രതീക്ഷിച്ച വോട്ടുപോലും തിരുവനന്തപുരം മണ്ഡലത്തിൽ സി.പി.ഐ.ക്ക് ലഭിച്ചില്ല.ആറ്റിങ്ങലിലും സമാന സ്ഥിതിയുണ്ടായിരുന്നു. എൽ.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിൽ ബി.ജെ.പി. നടത്തിയ മുന്നേറ്റം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.

Leave a Reply