കേന്ദ്രസഹമന്ത്രി സ്ഥാനം രാജി വയ്ക്കില്ല, ഇത്തരത്തിൽ വരുന്ന വാർത്തകൾ തെറ്റാണ്‌; സുരേഷ് ഗോപി

താൻ നരേന്ദ്ര മോദി മന്ത്രിസഭയിൽ നിന്നും രാജിവയ്ക്കില്ലെന്നും ഇത്തരത്തിൽ വരുന്ന വാർത്തകൾ തെറ്റാണ്‌ എന്നും സുരേഷ് ഗോപി. മോദി സർക്കാരിൻ്റെ മന്ത്രിസഭയിൽ അംഗമാകാനും കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാനും സാധിച്ചത് അഭിമാനകരമായ കാര്യമാണ്. ഇന്നലെ മൂന്നാം…

താൻ നരേന്ദ്ര മോദി മന്ത്രിസഭയിൽ നിന്നും രാജിവയ്ക്കില്ലെന്നും ഇത്തരത്തിൽ വരുന്ന വാർത്തകൾ തെറ്റാണ്‌ എന്നും സുരേഷ് ഗോപി. മോദി സർക്കാരിൻ്റെ മന്ത്രിസഭയിൽ അംഗമാകാനും കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാനും സാധിച്ചത് അഭിമാനകരമായ കാര്യമാണ്.

ഇന്നലെ മൂന്നാം മോദി മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനത്തിൽ അതൃപ്തിയുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് പുറത്ത് വന്നിരുന്നു. തുടർന്നാണ് സുരേഷ് ഗോപി സോഷ്യൽ മീഡിയിൽ വാർത്ത തെറ്റാണ് എന്ന പോസ്റ്റ് പങ്കുവെച്ചത്.

Leave a Reply