Connect with us

Hi, what are you looking for?

Politics

അധികാരത്തിലേക്ക് മോദിയുടെ മൂന്നാം വരവ്; ആദ്യ മന്ത്രിസഭായോഗം ഇന്ന്

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന്. വൈകീട്ട് അഞ്ചു മണിക്കാണ് യോഗം.മന്ത്രി മാരുടെ വകുപ്പുകൾ ഉടൻ പ്രഖ്യാപിക്കും. മുന്നാം മോദി സർക്കാരിന് തുടക്കമിട്ട് നരേന്ദ്രമോദി യടക്കമുള്ള 72 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ്‌ ആദ്യ കേന്ദ്ര മന്ത്രി സഭ യോഗം ചേരുന്നത്. വൈകീട്ട് അഞ്ചു മണിക്ക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ആണ് യോഗം.

പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിംഗും, ആഭ്യന്തര മന്ത്രി സ്ഥാനത്ത് അമിത് ഷായും തുടരുമെന്നാണ് സൂചന. ടിഡിപി – ജെഡിയു സഖ്യകക്ഷികൾ മുന്നോട്ടുവച്ച പ്രാഥമിക ആവശ്യങ്ങളുടെ കാര്യത്തിൽ പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. പീയൂഷ് ഗോയലിന് ധനമന്ത്രി സ്ഥാനം ലഭിക്കും എന്നും സൂചനയുണ്ട്. സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയുടെ ഭാഗമായ,ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ നാല് വകുപ്പുകളും,ബിജെപി തന്നെ കൈവശം വക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. വിദ്യാഭ്യാസം സാംസ്കാരികം എന്നിവകുപ്പുകളും വിട്ടു നൽകില്ല. റെയിൽവേ വകുപ്പ് വിട്ട് നൽകാൻ ബിജെപിക്ക് താല്പര്യമില്ലെങ്കിലും, ടിഡിപി യും ജെഡിയുവും റെയിൽവേക്ക് വേണ്ടി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Film News

മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു.എറണാകുളത്ത് വച്ചായിരുന്നു അന്ത്യം.ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍- ജിബി സാറാ ജോസഫ്, ജെനി...

Kerala News

ആലപ്പുഴയില്‍ റിസോര്‍ട്ടില്‍ ജീവനക്കാരി മരിച്ചനിലയില്‍ മുറിക്ക് പുറത്തുനിന്ന് കണ്ടെത്തി.നെടുമുടി വൈശ്യംഭാഗത്തെ അയന റിസോര്‍ട്ടിലാണ് ജീവനക്കാരി മരിച്ച നിലയിൽ കണ്ടെത്തിയത് അസം സ്വദേശിനി ഖാസിറ കൗദും (44) ആണ് മരിച്ചത്. ഇവർത്തമസിച്ചിരുന്ന മുറിക്ക് പുറത്തുനിന്നാണ്...

Kerala News

കൊച്ചി:ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഒഡിഷ ഗഞ്ചം സ്വദേശി രജനീകാന്ത് രണജിത്തിനെ (42) നെതിരേ കൊലക്കുറ്റം ചുമത്തി.എറണാകുളം മഞ്ഞുമ്മൽ കുണ്ടാപ്പാടം റോഡ് മൈത്രി ലെയിനിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി...

Kerala News

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് മുതൽ. മാർച്ച് മാസം അവസാന വാരമാണ് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ അവസാനിച്ചത്. ഇതാദ്യമായാണ് പരീക്ഷയ്ക്ക് ശേഷം ഇത്ര വേഗത്തില്‍ മൂല്യ നിര്‍ണയം നടക്കുന്നത്....