കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപ കൊലപാതക കേസിൽ അറസ്റ്റിൽ. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ദർശനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. മൈസൂരിലെ ഫാം ഹൗസിൽനിന്ന് അറസ്റ്റ് ചെയ്ത നടനെ ബെംഗളൂരുവിലേക്ക് മറ്റും.
ദർശനുമായി അടുപ്പമുള്ള നടി പവിത്ര ഗൗഡയ്‌ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലായിരുന്നു കൊലപാതകം. മൈസൂരുവിലെ ഫാംഹൗസിൽ നിന്നാണ് ദർശനെ പൊലീസ് പിടികൂടിയത്. ദർശനുമായി അടുപ്പമുള്ള നടി പവിത്ര ഗൗഡയ്‌ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലായിരുന്നു കൊലപാതകം. മൈസൂരിലെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് ദർശനെ പൊലീസ് പിടികൂടിയതെന്നാണ് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമി എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൂന്നുപേരുമായി ദർശന് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. രണ്ടുമാസം മുമ്പാണ് ബംഗളൂരു കാമാക്ഷിപാളയത്തിൽ രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ദർശന്റെ അടുത്ത സുഹൃത്തായ നടി പവിത്ര ഗൗഡക്ക് സോഷ്യൽ മീഡിയയിൽ അശ്ലീല സന്ദേശം അയച്ചതിനാലാണ് സ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ സംശയം. പക തീർക്കാനായി സ്വാമിയുടെ വീട് ഉൾപ്പെടെ കണ്ടെത്തിയ ദർശൻ, അയാളെ തട്ടിക്കൊണ്ടുവരാൻ മൂന്നംഗ സംഘത്തിന് നിർദേശം നൽകി. തുടർന്ന് ദർശന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിലേക്ക് എത്തിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാമാക്ഷിപാളയത്തിലെ അഴുക്കുചാലിൽ തള്ളുകയായിരുന്നുവെന്നും പൊലീസ് സംശയിക്കുന്നു.