മൂന്നാം മോദി സർക്കാർ; ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം വകുപ്പുകളുടെ സഹമന്ത്രിയായി സുരേഷ് ഗോപി

ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം വകുപ്പുകളുടെ സഹമന്ത്രിയായി സുരേഷ് ഗോപി. കേരളത്തിൽ നിന്നുള്ള മറ്റൊരു മന്ത്രിയായ ജോർജ് കുര്യനും രണ്ടു വകുപ്പുകൾ നൽകിയിട്ടുണ്ട്. ന്യൂനപക്ഷകാര്യം, ഫിഷറീസ് എന്നീ വകുപ്പുകളുടെ സഹമന്ത്രി ചുമതല വഹിക്കും. കഴിഞ്ഞ ദിവസം…

ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം വകുപ്പുകളുടെ സഹമന്ത്രിയായി സുരേഷ് ഗോപി. കേരളത്തിൽ നിന്നുള്ള മറ്റൊരു മന്ത്രിയായ ജോർജ് കുര്യനും രണ്ടു വകുപ്പുകൾ നൽകിയിട്ടുണ്ട്. ന്യൂനപക്ഷകാര്യം, ഫിഷറീസ് എന്നീ വകുപ്പുകളുടെ സഹമന്ത്രി ചുമതല വഹിക്കും.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് വകുപ്പ് വിഭജനം സംബന്ധിച്ചു തീരുമാനമായത്. മന്ത്രിസഭയിലെ പ്രധാനികളായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്‌കരി എന്നിവര്‍ തങ്ങൾ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ കൈകാര്യം ചെയ്യും. അശ്വിനി വൈഷ്ണവ്, റെയിൽവേ മന്ത്രാലയം. എസ് ജയശങ്കർ കേന്ദ്ര വിദേശകാര്യ മന്ത്രി, നിർമല സീതാരാമൻ ധനകാര്യം. ഉപരിതല ഗതാഗത വകുപ്പിൽ ഹർഷ് മൽഹോത്ര, അജയ് ടംത എന്നിവര്‍ സഹമന്ത്രിയായി ചുമതലയേൽക്കും.

മനോഹർലാൽ ഖട്ടാർ, ഊർജം ഭവനം നഗരകാര്യം.പിയൂഷ് ഗോയൽ- വാണിജ്യം, ന്യൂനപക്ഷ ക്ഷേമം – കിരൺ റിജിജു.ഉരുക്ക് ,ഖന വ്യവസായം – എച്ച് ഡി കുമാരസ്വാമി,വിദ്യാഭ്യാസം – ധര്‍മ്മേന്ദ്ര പ്രധാൻ എംഎസ്എംഇ – ജിതൻ റാം മാഞ്ചി, വനിത ശിശു ക്ഷേമം – അന്നപൂര്‍ണ ദേവി. ഷിപ്പിങ് മന്ത്രാലയം – സര്‍വാനന്ദ സോനോവാൾ, സാംസ്കാരികം, ടൂറിസം – ഗജേന്ദ്ര സിങ് ഷെഖാവത്ത്, പരിസ്ഥിതി – ഭൂപേന്ദ്ര യാദവ്, ഭക്ഷ്യം – പ്രൾഹാദ് ജോഷി.71 പേരാണ് പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്.

Leave a Reply