ബിജെപി നേതാവ് മോഹന്‍ ചരണ്‍ മാജി ഒഡീഷയിലെ പുതിയ മുഖ്യമന്ത്രിയാകും.സത്യപ്രതിജ്ഞ ഇന്ന് .ഭുവനേശ്വറില്‍ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞചെയ്യും. കെവി സിങ് ദിയോ, പ്രവതി പരിദ എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍.
ഒഡീഷയിലെ കെന്ദൂഝര്‍ മണ്ഡലത്തില്‍ നിന്ന് 11,577 വോട്ടുകള്‍ക്കായിരുന്നു വിജയം. ഗോത്രമേഖലയില്‍ വലിയ സ്വാധീനമുള്ളയാളാണ് 52-കാരനായ മാജി. പ്രധാനമന്ത്രി മോദി ഇന്ന് ഉച്ചയ്ക്ക് 2.30-ന് ഭുവനേശ്വറിലെത്തും. തുടര്‍ന്ന് അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്ഭവനിലേക്ക് പോകും.