ഷൂട്ടിംഗിനിടെ നടൻ ജോജു ജോർജിന് പരുക്ക്

പോണ്ടിച്ചേരിയിൽ സിനിമാ ചിത്രീകരണത്തിനിടെ നടൻ ജോജു ജോർജിന് പരുക്കേറ്റു. മണിരത്നം സിനിമയായ ‘തഗ്‌ലൈഫിന്റെ’ ചിത്രീകരണത്തിനിടയിലാണ് അപകടം. ഹെലികോപ്റ്ററിൽനിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീഴുകയായിരുന്നു. ഇടതുപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. പരുക്കേറ്റതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ…

പോണ്ടിച്ചേരിയിൽ സിനിമാ ചിത്രീകരണത്തിനിടെ നടൻ ജോജു ജോർജിന് പരുക്കേറ്റു. മണിരത്നം സിനിമയായ ‘തഗ്‌ലൈഫിന്റെ’ ചിത്രീകരണത്തിനിടയിലാണ് അപകടം. ഹെലികോപ്റ്ററിൽനിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീഴുകയായിരുന്നു. ഇടതുപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. പരുക്കേറ്റതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ ജോജു കൊച്ചിയിൽ മടങ്ങിയെത്തി.

1987ല്‍ പുറത്തിറങ്ങിയ നായകൻ സിനിമയ്ക്കുശേഷം മണിരത്നവും കമൽഹാസനും ഒന്നിക്കുന്ന ചിത്രമാണ് തഗ്‌ലൈഫ്. ചിത്രത്തില്‍ രംഗരായ ശക്തിവേല്‍ നായ്ക്കന്‍ എന്ന കഥാപാത്രത്തെയാണ് കമല്‍ഹാസന്‍ അവതരിപ്പിക്കുന്നത്. ഓസ്കാര്‍ ജേതാവ് എ.ആര്‍.റഹ്മാന്‍ ആണ് സിനിമയ്ക്ക് സംഗീതം പകരുന്നത്.

Leave a Reply