നാഗ്പൂരില്‍ പടക്കനിര്‍മാണ ഫാക്ടറിയില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റതായും പോലീസ് അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് നാഗ്പൂര്‍ സിറ്റിക്ക് സമീപമുള്ള പടക്ക നിര്‍മാണ ഫാക്ടറിയില്‍ അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
ചാമുണ്ടി എക്‌സ്‌പ്ലോസീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാക്ടറിയിലാണ് അപകടമുണ്ടായത്. തൊഴിലാളികള്‍ പടക്കം പാക്ക് ചെയ്യുമ്പോഴാണ് പൊട്ടിത്തെറി സംഭവിച്ചത്.