കഴിഞ്ഞ ദിവസം സംഭവിച്ച കുവൈത്ത് ദുരന്തം മുഖേന ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി. 14 ,15 തീയതികളിൽ ലോകകേരള സഭ സമ്മേളനം നിശ്ച്ചയിച്ച പ്രകാരം നടത്തും എന്നാൽ ആഘോഷ പരിപാടികൾ ഉണ്ടാവില്ല. നിയമസഭാ മന്ദിരത്തിലെ ആര്‍.ശങ്കരനാരാണയന്‍ തമ്പി ഹാളിലാണ് നാളെ സമ്മേളനത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.
കഴിഞ്ഞ ദിവസമാണ് കുവൈത്ത് ദുരന്തം സംഭവിച്ചത് . കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി ഉയർന്നു. ഇതിൽ 13 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവർ പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കൊല്ലം, കാസർഗോഡ്, മലപ്പുറം സ്വദേശികളാണ്.