അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്നാം തവണയാണ് അരുണാചലിൽ പേമ ഖണ്ഡു മുഖ്യമന്ത്രിയാകുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മന്ത്രിമാരായ ജെ പി നദ്ദ, കിരൺ റിജിജു, അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ എന്നിവർ പങ്കെടുത്തു.
പുതിയ അരുണാചൽ മന്ത്രിസഭയിൽ ചൊവ്‌ന മേന്‍ ഉപമുഖ്യമന്ത്രിയാകും. ബിയുറാം വാഘേ, ന്യാറ്റോ ഡുകാം, ഗാന്രിയൽ ഡെൻവാങ് വാങ്സു, വാങ്കീ ലോവാങ്, പസാംഗ് ദോർജി സോന, മാമാ നട്ടുങ്, ദാസാംഗ്ലു പുൾ, ബാലോ രാജ, കെന്റോ ജിനി, ഓജിംഗ് ടാസിംഗ് എന്നിവരാണ് മറ്റ് അംഗങ്ങൾ. മുൻ മുഖ്യമന്ത്രി പരേതനായ കലിഖോ പുളിന്റെ ഭാര്യ ദസാംഗ്ലു പുളിൽ അരുണാചൽ പ്രദേശിന് പതിറ്റാണ്ടുകൾക്ക് ശേഷം ഒരു വനിതാ മന്ത്രി ലഭിച്ചു. പൊതു തിരഞ്ഞെടുപ്പിനൊപ്പം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ അരുണാചൽ നിയമസഭയിലെ 60 സീറ്റുകളിൽ 46 എണ്ണവും ബിജെപി നേടി.