കൊൽക്കത്തയിലെ ആക്രോപോളിസ് മാളിൽ വൻ തീപിടിത്തം

കൊൽക്കത്തയിലെ ആക്രോപോളിസ് മാളിൽ വൻ തീപിടിത്തം.മാളിലെ അഞ്ചാം നിലയിൽ നിന്നാണ് തീപടർന്നത്. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൂചന. ഒരു ഫുഡ് കോർട്ടിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്. പുക മറ്റു നിലകളിലേക്ക് പടർന്നു. നാല് ഫയർഎഞ്ചിനുകൾ…

കൊൽക്കത്തയിലെ ആക്രോപോളിസ് മാളിൽ വൻ തീപിടിത്തം.മാളിലെ അഞ്ചാം നിലയിൽ നിന്നാണ് തീപടർന്നത്. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൂചന. ഒരു ഫുഡ് കോർട്ടിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്. പുക മറ്റു നിലകളിലേക്ക് പടർന്നു.

നാല് ഫയർഎഞ്ചിനുകൾ ഉപയോ​ഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ തീ മറ്റ് നിലകളിലേക്ക് പടർന്നു. തുടർന്ന് കൂടുതൽ ഫയർഎഞ്ചിനുകൾ എത്തിച്ച് തീ അണക്കാനുള്ള ശ്രമം നടക്കുകയാണ്. മാളിൽ‌ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമവും പുരോ​ഗമിക്കുകയാണ്. നിലവിൽ, പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Leave a Reply