ജപ്പാനിൽ മാംസം തിന്നുന്ന ബാക്ടീരിയ കണ്ടെത്തി;ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണ സാധ്യത

“മാംസം ഭക്ഷിക്കുന്ന” ബാക്ടീരിയ മൂലമുണ്ടാകുന്ന അപൂർവവും മാരകവുമായ രോഗം ജപ്പാനിൽ അതിവേഗം പടരുന്നു. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം (എസ്ടിഎസ്എസ്) എന്ന് വിളിക്കപ്പെടുന്ന ഈ അണുബാധ ഗുരുതരമായ രോഗത്തിന് കാരണമാകുകയും മനുഷ്യശരീരത്തിൽ പ്രവേശിച്ച് 48…

“മാംസം ഭക്ഷിക്കുന്ന” ബാക്ടീരിയ മൂലമുണ്ടാകുന്ന അപൂർവവും മാരകവുമായ രോഗം ജപ്പാനിൽ അതിവേഗം പടരുന്നു. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം (എസ്ടിഎസ്എസ്) എന്ന് വിളിക്കപ്പെടുന്ന ഈ അണുബാധ ഗുരുതരമായ രോഗത്തിന് കാരണമാകുകയും മനുഷ്യശരീരത്തിൽ പ്രവേശിച്ച് 48 മണിക്കൂറിനുള്ളിൽ മാരകമായ ഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ആഴ്‌ചയിൽ രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട് 977 കേസുകളാണ് റിപ്പോർ‌ട്ട് ചെയ്തതെന്ന് ജപ്പാനിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്‌ഷ്യസ് ഡിസീസസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ചിലരിൽ സന്ധിവേദന, സന്ധി വീക്കം, പനി, കുറഞ്ഞ രക്തസമ്മർദം തുടങ്ങി ലക്ഷണങ്ങളും കാണിക്കുന്നു. 2022 ൽ അഞ്ച് യൂറോപ്യൻ രാജ്യങ്ങളിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു.

Leave a Reply