ബലിപെരുന്നാൾ ദിനത്തിൽ മതവിരുദ്ധ പോസ്റ്റ്; സിപി‌എം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ കേസ്

ബലിപെരുന്നാൾ ദിനത്തിൽ മതവിരുദ്ധ പോസ്റ്റ്.സിപി‌എം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ കേസ്. താമരശ്ശേരി ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള പുതുപ്പാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ.ഷൈജലിനെതിരെയാണ് പോലീസ് കേസെടുത്തത്. ബലിപെരുന്നാൾ ദിനത്തിൽ വാട്സാപ് ഗ്രൂപ്പിൽ മതവിരുദ്ധ പോസ്റ്റ്…

Anti religious post

ബലിപെരുന്നാൾ ദിനത്തിൽ മതവിരുദ്ധ പോസ്റ്റ്.സിപി‌എം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ കേസ്. താമരശ്ശേരി ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള പുതുപ്പാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ.ഷൈജലിനെതിരെയാണ് പോലീസ് കേസെടുത്തത്. ബലിപെരുന്നാൾ ദിനത്തിൽ വാട്സാപ് ഗ്രൂപ്പിൽ മതവിരുദ്ധ പോസ്റ്റ് ഇട്ടത് വിശ്വാസികളുടെ ഇടയിൽ വലിയ പ്രതിഷേധത്തിനു കാരണമായി.

മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി താമരശ്ശേരി ഇൻസ്പെക്ടർക്കു നൽകിയ പരാതിയിലാണു പി.കെ.ഷൈജലിനെതിരെ കേസ്. ഒരു വിഭാഗം മത വിശ്വാസികളിൽ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും വിധത്തിലുള്ള പരാമർശമാണു ഷൈജൽ നടത്തിയതെന്നും ഇതുണ്ടാകാൻ പാടില്ലാത്തതാണെന്നും നടപടിയുമായി ബന്ധപ്പെട്ട് ഇറക്കിയ പത്രക്കുറിപ്പിൽ സിപിഎം പറയുന്നു.

പ്രതിഷേധവും പരാതിയും വ്യാപകമായതോടെ ഷൈജൽ പോസ്റ്റ് പിൻവലിച്ചു. പാർട്ടി ഏരിയ കമ്മിറ്റി ഇന്നലെ അടിയന്തരമായി വിളിച്ചു ചേർത്ത യോഗത്തിൽ ഷൈജലിനെ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയിരുന്നു. പകരം സി.പി.എം. ഏരിയാ കമ്മിറ്റി അംഗം ടി.എ. മൊയ്തീനാണ് ചുമതല.

Leave a Reply