മുഖ്യമന്ത്രി ശൈലി മാറ്റത്തെ സംബന്ധിച്ച ചോദ്യത്തോടു രൂക്ഷമായി പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കുറെ കൊല്ലമായല്ലോ പറയാന്‍ തുടങ്ങീട്ട്. എന്നിട്ടും 99 സീറ്റ് നേടി രണ്ടാം സര്‍ക്കാര്‍ വന്നില്ലേ? ചരിത്രത്തില്‍ ആദ്യമായാണു കേരളത്തില്‍ ഒരു സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കി രണ്ടാമതും ഭരണത്തില്‍ ഭരണത്തില്‍ വരുന്നത്. ജനങ്ങള്‍ക്കിടയില്‍ വേറൊരു ഇമേജ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അതിനൊപ്പം സിപിഎം വഴങ്ങില്ല– ഗോവിന്ദന്‍ പറഞ്ഞു.
ബിജെപി സർക്കാരിനെ താഴെയിറക്കുക എന്നതാണ് ഇടത് മുദ്രാവാക്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.വളരെ ഗൗരവത്തോടെ ഇടത് മുന്നണി ജനങ്ങളിലേക്ക് ഇറങ്ങും. തെറ്റിദ്ധാരണകൾ തിരുത്തി മുന്നോട്ട് പോകും. മുൻഗണന നിശ്ചയിച്ച് കാര്യങ്ങൾ നടപ്പിലാക്കും. പാര്‍ട്ടിക്കുണ്ടായ തിരിച്ചടി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.