നീറ്റ് പരീക്ഷാ ക്രമക്കേട്; ചോർത്താൻ പ്രതികളെ സഹായിച്ചതു ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ പഴ്സനൽ സെക്രട്ടറി; ആരോപണവുമായി ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ

ചോദ്യപേപ്പർ ചോർത്താൻ പ്രതികളെ സഹായിച്ചതു ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ പഴ്സനൽ സെക്രട്ടറി പ്രീതം കുമാറാണെന്ന് ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ ആരോപിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ സൂത്രധാരൻ സിക്കന്ദർ കുമാർ യാദവേന്ദുവിന്…

Neet exam

ചോദ്യപേപ്പർ ചോർത്താൻ പ്രതികളെ സഹായിച്ചതു ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ പഴ്സനൽ സെക്രട്ടറി പ്രീതം കുമാറാണെന്ന് ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ ആരോപിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ സൂത്രധാരൻ സിക്കന്ദർ കുമാർ യാദവേന്ദുവിന് താമസ സൗകര്യം ബുക്ക് ചെയ്യാൻ തേജസ്വി യാദവിൻ്റെ പേഴ്‌സണൽ സെക്രട്ടറി പ്രീതം കുമാർ നടത്തിയ ഫോൺ കോളുകൾ ഉപമുഖ്യമന്ത്രി വിജയ് സിൻഹ പാട്‌നയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

കേസിൽ അറസ്റ്റിലായ സിക്കന്തർ യാദവേന്ദുവിനു ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവുമായി അടുപ്പമുണ്ടെന്നും വിജയ് കുമാർ സിൻഹ പറഞ്ഞു. ധാനാപുർ നഗരസഭയിൽ ജൂനിയർ എൻജിനീയറാണു സിക്കന്തർ.

മെയ് നാലിന് സിക്കന്ദറിൻ്റെ സഹോദരി റീന യാദവിനും മകൻ അനുരാഗ് യാദവിനും വേണ്ടി ഒരു NHAI ഗസ്റ്റ് ഹൗസ് ബുക്ക് ചെയ്തു. പ്രീതം കുമാർ 2 തവണ ഗെസ്റ്റ് ഹൗസ് ജീവനക്കാരനായ പ്രദീപ് കുമാറിനെ ഫോൺ വിളിച്ചിരുന്നു. ഗെസ്റ്റ് ഹൗസിലേക്ക് വിളിച്ച പ്രീതം കുമാർ ‘മന്ത്രി’ എന്നുദ്ദേശിച്ചതു തേജസ്വിയെയാണെന്നും വിജയ് കുമാർ ആരോപിച്ചു. ഇക്കാര്യങ്ങളെ കുറിച്ചു തേജസ്വി വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു.

Leave a Reply