കള്ളക്കുറിച്ചി വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ചിന്നദുരൈ അറസ്റ്റിൽ

കള്ളക്കുറിച്ചി വ്യാജ മദ്യദുരന്തവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ചിന്നദുരൈ അറസ്റ്റിൽ. കടലൂരിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നൂറിനടുത്ത് വ്യാജമദ്യ കേസുകളിൽ പ്രതിയാണെന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു. ഗോവിന്ദരാജ്, ദാമോദരൻ, വിജയ…

kallakurichi

കള്ളക്കുറിച്ചി വ്യാജ മദ്യദുരന്തവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ചിന്നദുരൈ അറസ്റ്റിൽ. കടലൂരിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നൂറിനടുത്ത് വ്യാജമദ്യ കേസുകളിൽ പ്രതിയാണെന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു.

ഗോവിന്ദരാജ്, ദാമോദരൻ, വിജയ എന്നിവരെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. വ്യാജമദ്യ നിർമാണവുമായി ബന്ധപ്പെട്ട് നൂറിലധികം കേസുകളുള്ള ഒരാൾ എങ്ങനെ ജയിലിന് പുറത്തിറങ്ങി വീണ്ടും ഇതേ കുറ്റകൃത്യങ്ങൾ തുടരുന്നു എന്നത് ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.

വ്യാജ മദ്യദുരന്തത്തിൽ 39 പേരാണ് മരിച്ചത്, മരിച്ചവരിൽ നാല് സ്ത്രീകളും ഉൾപ്പെടും. പുതുച്ചേരി ജിപ്മർ, കള്ളക്കുറിച്ചി ജില്ല ഗവ. ആശുപത്രി, സേലം ഗവ. മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലായി 132 പേർ ചികിത്സയിലാണ്. ജിപ്മർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 16 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വിഷമദ്യ ദുരന്തത്തിൽ സർക്കാർ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് തുടങ്ങും. ഇതിനിടെ ഫോറൻസിക് പരിശോധനയിൽ മദ്യത്തിൽ മെഥനോളിന്റെ അംശം തിരിച്ചറിഞ്ഞു.

Leave a Reply