ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ കനത്ത ചൂടിൽ മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു. 70 ഓളം ഇന്ത്യാക്കാരും തീര്‍ത്ഥാടനത്തിനിടെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മക്കയിലെ ഗ്രാൻഡ് മോസ്‌കിൽ ഈ ആഴ്‌ച 51.8 ഡിഗ്രി സെൽഷ്യസ് കടക്കുമ്പോഴാണ് ആയിരത്തിലധികം ഹജ്ജ് തീർത്ഥാടകർ മക്കയിൽ മരിച്ചത്.
മരിച്ചവരിൽ കൂടുതൽ പേർ രജിസ്റ്റർ ചെയ്യാത്ത തീർഥാടകരാണെന്നാണ് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ ഏറ്റവും വിശുദ്ധമായി കരുതുന്ന മക്ക നഗരത്തില്‍ 18 ലക്ഷം ആളുകളാണ് ഈ വർഷം ഹജ്ജിനെത്തിയത്. ഇതിൽ പ്രായമേറിയ നിരവധി തീർത്ഥാടകരും ദിവസങ്ങളോളം നീണ്ട ഹജ്ജ് ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.