കെ. രാധാകൃഷ്ണനെ ആശ്ലേഷിച്ച് ദിവ്യ എസ് അയ്യർ; ചിത്രം വൈറലായി

മുൻ മന്ത്രി കെ. രാധാകൃഷ്ണനെ ആശ്ലേഷിച്ച് യാത്രയാക്കുന്ന ദിവ്യ എസ് അയ്യരുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കുവച്ച ഈ ചിത്രത്തിന് പതിനായിരത്തിൽ അധികം ലൈക്കുകളാണ് ലഭിച്ചത്. പിന്നാലെ ഇത് വലിയ…

മുൻ മന്ത്രി കെ. രാധാകൃഷ്ണനെ ആശ്ലേഷിച്ച് യാത്രയാക്കുന്ന ദിവ്യ എസ് അയ്യരുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കുവച്ച ഈ ചിത്രത്തിന് പതിനായിരത്തിൽ അധികം ലൈക്കുകളാണ് ലഭിച്ചത്. പിന്നാലെ ഇത് വലിയ രീതിയിൽ ഷെയർ ചെയ്യപ്പെടുകയും ചെയ്‌തു.

കനിവാർന്ന വിരലാൽ വാർത്തെടുത്തൊരു കുടുംബം. രാധേട്ടാ, രാധാകൃഷ്ണാ, വലിയച്ഛാ, സർ…എന്നിങ്ങനെ പല വാത്സല്യവിളികൾ കൊണ്ട് ഇന്നു മുഖരിതം ആയിരുന്ന മന്ത്രി വസതിയിൽ യാത്രയയക്കാനെത്തിയ അദ്ദേഹത്തിന്റെ കുടുംബഅംഗങ്ങൾക്കൊപ്പം. പത്തനംതിട്ടയിലെ കളക്ടർ വസതിയിൽ നിന്നും ഞാൻ ഇറങ്ങുമ്പോൾ അന്നു അദ്ദേഹത്തിന്റെ സ്നേഹസാന്നിധ്യത്തിന്റെ മധുരം ഒരിക്കൽ കൂടി നുകർന്നപോൽ. എന്നായിരുന്നു ദിവ്യ എസ്. അയ്യരുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്

കെ. രാധാകൃഷ്ണനും ദിവ്യ എസ്. അയ്യരുമുള്ള ചിത്രം വൈറലായതിന് പിന്നാലെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കെ.എസ്. ശബരീനാഥന് ഇതുസംബന്ധിച്ച് പോസ്റ്റിട്ടിരുന്നു.

ശ്രീ കെ രാധാകൃഷ്ണൻ മന്ത്രിസ്‌ഥാനം രാജിവച്ചതിനുശേഷം ദിവ്യ അദ്ദേഹത്തത്തെ വീട്ടിൽ കാണാൻ പോയിരുന്നു. അതിനു ശേഷം ഇൻസ്റ്റാഗ്രാമിൽ ഒരു ഓർമ്മകുറുപ്പിനോടോടൊപ്പം അന്നത്തെ ഫോട്ടോയും പഴയ രണ്ടു ഫോട്ടോയും പങ്കുവച്ചു.അതിൽ ഒരുഫോട്ടോ ഇപ്പോൾ പത്രങ്ങളിലും സോഷ്യൽ മീഡിയയിലും സജീവ ചർച്ചയാണ്.

സംസ്‌ഥാന മന്ത്രിയായിരുന്ന ഘട്ടത്തിൽ ശ്രീ കെ.രാധാകൃഷ്ണൻ ഔദ്യോഗിക പ്രോഗ്രാമിന് ശേഷം പത്തനംതിട്ട കളക്ടറുടെ വസതിയിൽ സന്ദർശനം നടത്തിയ ദിവസം എടുത്ത ഫോട്ടോയാണ് വൈറലായത്. അന്ന് അദ്ദേഹം ഞങ്ങളോടൊപ്പം കുറച്ചു സമയം ചിലവഴിച്ചു രാത്രിഭക്ഷണവും കഴിഞ്ഞാണ് തിരികെപോയത്.

ഏറെ ബഹുമാനിക്കുന്ന,ഇഷ്ടപ്പെടുന്ന ഒരു വ്യക്‌തിയെ മറ്റൊരാൾ ആലിംഗനം ചെയ്ത ഒരു ചിത്രം സ്ത്രീ-പുരുഷ സമസ്യയിൽ ഇപ്പോൾ പോസിറ്റീവായി ചർച്ചചെയ്യപ്പെടുന്നതിൽ സന്തോഷമുണ്ട്. നെഗറ്റീവ് കമന്റ്സും മറ്റു അപ്രസക്തവാദങ്ങളും നോക്കാതിരുന്നാൾ മതി, അപ്പോൾ ഹാപ്പി സൺ‌ഡേ! ശബരീനാഥന്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Leave a Reply