സത്യപ്രതിജ്ഞാ ചടങ്ങിനിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച് അസദുദ്ദീന്‍ ഒവൈസി

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ എന്ന മുദ്രാവാക്യം വിളിച്ച് ഹൈദരാബാദിൽ നിന്നുള്ള എം.പി. അസദുദ്ദീൻ ഒവൈസി. 18-ാമത് ലോക്സഭയിൽ ഹൈദരാബാദ് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് അവസാനിപ്പിക്കുന്നതോടെയാണ് ഒവൈസി വിദേശരാജ്യത്തിന് ജയ് വിളിച്ചത്. ഇതിനെതിരെ ഭരണപക്ഷ…

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ എന്ന മുദ്രാവാക്യം വിളിച്ച് ഹൈദരാബാദിൽ നിന്നുള്ള എം.പി. അസദുദ്ദീൻ ഒവൈസി. 18-ാമത് ലോക്സഭയിൽ ഹൈദരാബാദ് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് അവസാനിപ്പിക്കുന്നതോടെയാണ് ഒവൈസി വിദേശരാജ്യത്തിന് ജയ് വിളിച്ചത്.

ഇതിനെതിരെ ഭരണപക്ഷ ബെഞ്ചിൽനിന്ന് വൻതോതിൽ പ്രതിഷേധവും ഉയർന്നു. ‘ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീൻ’ എന്ന് പറഞ്ഞായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. ഇത് ഭരണപക്ഷത്തെ എം.പിമാര്‍ക്കിടയില്‍ നിന്ന് പ്രതിഷേധത്തിനിടയാക്കി. ജയ് പാലസ്തീൻ മുദ്രാവാക്യത്തിനെതിരെ കേന്ദ്രമന്ത്രിയും തെലങ്കാന ബിജെപി അദ്ധ്യക്ഷനുമായ ജി. കിഷൻ റെഡ്ഡിയും രം​ഗത്തുവന്നു. തെറ്റായ പ്രസ്താവനയാണ് ഒവൈസി പാർലമെന്റിൽ ഉന്നയിച്ചതെന്നും ഇത് സഭാനിയമങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply