രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി ഇന്ത്യാ സഖ്യയോഗം തിരഞ്ഞെടുത്തു. രാഹുലിനെ പ്രതിപക്ഷ നേതാവായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്ത് നൽകി. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് ആകണമെന്ന് ആവശ്യപ്പെട്ടു പ്രവർത്തകസമിതിയും ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു.
റായ്‌ബറേലി എം പി ആയി രാഹുൽ ഗാന്ധി ലോക്‌സഭയിൽ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഭരണപക്ഷത്തേയും ഭരണഘടനേയും ഉയർത്തിക്കാട്ടിയാണ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്യ്തത്.