അസദുദ്ദീൻ ഒവൈസിയുടെ വസതിക്കുനേരെ കരി ഓയില്‍ ആക്രമണം

ഡൽഹിയിലെ തന്റെ വീടിന് നേരെ അജ്ഞാതർ കരി ഓയിൽ ഒഴിച്ചെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. ഗേറ്റിനോട് ചേർന്ന് മതിലിലെ നെയിം പ്ലേറ്റിലാണ് കരി ഓയിൽ ഒഴിച്ചത്. വസതിക്ക് മുന്നില്‍ ജയ് ഇസ്രായേല്‍…

ഡൽഹിയിലെ തന്റെ വീടിന് നേരെ അജ്ഞാതർ കരി ഓയിൽ ഒഴിച്ചെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. ഗേറ്റിനോട് ചേർന്ന് മതിലിലെ നെയിം പ്ലേറ്റിലാണ് കരി ഓയിൽ ഒഴിച്ചത്. വസതിക്ക് മുന്നില്‍ ജയ് ഇസ്രായേല്‍ എന്ന പോസ്റ്ററും പതിച്ചു. എക്‌സിലൂടെയാണ് ഒവൈസി ഇക്കാര്യം അറിയിച്ചത്.

അര്‍ധ രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് കരി ഓയില്‍ ഒഴിച്ചതും പോസ്റ്റര്‍ പതിച്ചതെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു. പരാതി അറിയിച്ചതനുസരിച്ച് ഡൽഹി പൊലീസ് സ്ഥലത്തെത്തി. അമിത് ഷായുടെ നോട്ടപ്പിശക് കൊണ്ടാണ് അക്രമം ഉണ്ടായതെന്നാണ് ഒവൈസിയുടെ ആരോപണം. എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ അസദുദ്ദീൻ ഒവൈസി ജയ് പാലസ്തീൻ മുദ്രാവാക്യം വിളിച്ചത് വിവാദമായിരുന്നു.

Leave a Reply