അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമല്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ.ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തരൂർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.49 വർഷം മുമ്പ് നടന്ന ഒരു സംഭവത്തെ ഇത്ര ശക്തമാകേണ്ടത് എന്തിനെന്നും ശശി തരൂർ പറഞ്ഞു.
എൻഡിഎ സർക്കാർ 1975-നെ കുറിച്ചോ 2047-നെ കുറിച്ചോ ആണ് സംസാരിക്കുന്നത്. ഞാൻ അടിയന്തരാവസ്ഥയ്‌ക്കിതിരെ വിമർശിക്കുന്നു. എന്നാൽ അടിയന്തരാവസ്ഥ ജനാധിപത്യ വിരുദ്ധമായിരിക്കാം. പക്ഷേ അത് ഭരണഘടനാ വിരുദ്ധമല്ല. ഭരണഘടനയുടെ ചട്ടങ്ങൾ ഒരിക്കലും ലംഘിച്ചിട്ടില്ല.അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു പറയുന്നത് ശരിയല്ല, ഞാൻ ഒരിക്കലും അടിയന്തരാവസ്ഥയെ പിന്തുണയ്‌ക്കുന്നില്ല” ശശി തരൂർ പറഞ്ഞു.
ഇന്നലെ ശശി തരൂര്‍ എംപി ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. വിദേശത്തായിരുന്നതിനാല്‍ കേരളത്തിലെ എംപിമാരോടൊപ്പം ആദ്യ ദിവസം തരൂരിന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സ്പീക്കർ തെരഞ്ഞെടുപ്പിന് മുൻപും അവസരമുണ്ടായിരുന്നെങ്കിലും വിമാനത്താവളത്തില്‍ നിന്ന് പാർലമെന്‍റില്‍ സമയത്ത് എത്താൻ കഴിയാതിരുന്നതിനാല്‍ സത്യപ്രതിജ്‌ഞ ചെയ്യാൻ സാധിക്കാതെ വരികയായിരുന്നു.