സജി ചെറിയാന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി ശിവൻകുട്ടി

എസ്എസ്എൽസി കഴിഞ്ഞ് ഉപരിപഠനത്തിനു യോഗ്യത നേടുന്ന വിദ്യാർഥികൾക്ക് എഴുത്തും വായനയും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പരിഹാസത്തിന് മറുപടി നൽകി മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ല.…

എസ്എസ്എൽസി കഴിഞ്ഞ് ഉപരിപഠനത്തിനു യോഗ്യത നേടുന്ന വിദ്യാർഥികൾക്ക് എഴുത്തും വായനയും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പരിഹാസത്തിന് മറുപടി നൽകി മന്ത്രി വി ശിവൻകുട്ടി.

എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ല. ജയിച്ചവരിൽ നല്ലൊരു ശതമാനത്തിന്റെയും സ്ഥിതി ഇതാണ്. പണ്ടൊക്കെ എസ്എസ്എൽസിക്ക് 210 മാർക്കു കിട്ടുന്നതു തന്നെ ബുദ്ധിമുട്ടായിരുന്നു.ഇപ്പോൾ എല്ലാവരും ജയിക്കുന്നു. പത്താം ക്ലാസ് പരീക്ഷ തോറ്റാൽ സർക്കാരിന്റെ പരാജയമായി ചിത്രീകരിക്കും. രാഷ്ട്രീയക്കാർ സമരത്തിനിറങ്ങും. അതുകൊണ്ട് എല്ലാവരെയും ജയിപ്പിക്കുകയാണ്. – സജി ചെറിയാൻ.

ഈ നിരീക്ഷണം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു. സജി ചെറിയാന്റെ വാക്കുകൾ പൂർണമായി കേൾക്കാതെയാണ് വാർത്തകൾ പ്രചരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സജി ചെറിയാന്റെ പ്രസംഗം മുഴുവനും കേട്ടാൽ പ്രശ്നം തോന്നില്ലെന്നും വിദ്യാഭാസ മേഖലയെ ഉന്നതിയിലേക്ക് നടത്താനുള്ള അഭിപ്രായപ്രകടനമാണ് സജി ചെറിയാൻ നടത്തിയതെന്നും ശിവൻകുട്ടി പറഞ്ഞു.

Leave a Reply