വായ്പ ബാധ്യതയുള്ള ഭൂമി വിൽക്കാൻ നീക്കം,ഡിജിപി ഷെയ്‌ക്ക് ദർവേസ് സാഹിബിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ്

വായ്പ ബാധ്യതയുള്ള ഭൂമി വിൽക്കാൻ നീക്കം നടത്തിയതിന് ഡിജിപി ഷെയ്‌ക്ക് ദർവേസ് സാഹിബിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ്. തിരുവനന്തപുരം സ്വദേശി ഉമർ ഷെരീഫ് നൽകിയ പരാതിയിലാണ് ഉത്തരവ്. മൂന്ന്…

DGP Sheikh Darvez Sahib

വായ്പ ബാധ്യതയുള്ള ഭൂമി വിൽക്കാൻ നീക്കം നടത്തിയതിന് ഡിജിപി ഷെയ്‌ക്ക് ദർവേസ് സാഹിബിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ്. തിരുവനന്തപുരം സ്വദേശി ഉമർ ഷെരീഫ് നൽകിയ പരാതിയിലാണ് ഉത്തരവ്.

മൂന്ന് ഘട്ടങ്ങളിലായി 30 ലക്ഷം രൂപ നൽകിയിരുന്നു. വീണ്ടും രണ്ടാഴ്ച്ച കഴിഞ്ഞ് 25 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ ഒറിജിനൽ ആധാരം കാണണമെന്ന് ഉമർ ഷെരീഫ് ആവശ്യപ്പെട്ടു. വീണ്ടും പണമാവശ്യപ്പെട്ടപ്പോൾ നടത്തിയ അന്വേഷണത്തിലാണ് സ്ഥലം ആൽത്തറ എസ്ബിഐ ബ്രാഞ്ചിൽ 26 ലക്ഷം ബാധ്യതയുണ്ടെന്ന് അറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ കരാറിൽ നിന്ന് പിൻമാറുകയുമായിരുന്നു. കഴിഞ്ഞ ഒരു വർഷമായി പണം തിരികെ തരാമെന്ന് പറഞ്ഞെതല്ലാതെ ഇതുവരെ തന്നില്ല ഉമർ ഷെരീഫ് പറഞ്ഞു.

എന്നാൽ ഭൂമിക്ക് വായ്പ ഉണ്ടായിരുന്ന കാര്യം മുൻകൂട്ടി അറിയിച്ചിരുന്നു. മുഴുവൻ പണവും നൽകിയ ശേഷം പ്രമാണം എടുത്തു നൽകാമെന്ന് ധാരണയായിരുന്നു. തനിക്കാണ് നഷ്ടം സംഭവിച്ചതെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും ഡിജിപി ഷെയ്‌ക്ക് ദർവേസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply