വെൺപാലവട്ടത്ത് മേല്‍പ്പാലത്തില്‍നിന്ന് സ്‌കൂട്ടര്‍ യാത്രികര്‍ താഴെവീണു; യുവതി മരിച്ചു,2 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : ദേശീയ പാതയിൽ വെൺപാലവട്ടത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം യുവതിക്ക് ദാരുണാന്ത്യം. കുഞ്ഞടക്കം 3 പേർ മേൽപ്പാലത്തിൽ നിന്ന് താഴെയുളള സർവ്വീസ് റോഡിലേയ്ക്ക് വീഴുകയായിരുന്നു. കോവളം വെള്ളാർ സ്വദേശിനി സിമി (35)…

തിരുവനന്തപുരം : ദേശീയ പാതയിൽ വെൺപാലവട്ടത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം യുവതിക്ക് ദാരുണാന്ത്യം. കുഞ്ഞടക്കം 3 പേർ മേൽപ്പാലത്തിൽ നിന്ന് താഴെയുളള സർവ്വീസ് റോഡിലേയ്ക്ക് വീഴുകയായിരുന്നു. കോവളം വെള്ളാർ സ്വദേശിനി സിമി (35) ആണ് മരിച്ചത്. ഒപ്പം യാത്രചെയ്ത സിമിയുടെ മകൾ ശിവന്യ (മൂന്ന്), സഹോദരി സിനി (32) എന്നിവർക്കാണ് പരിക്കേറ്റത്.

നിയന്ത്രണം തെറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം.പരിക്കേറ്റ സിമിയുടെ നില അതീവ ഗുരുതരമായിരുന്നു. ഇവരെ ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply