പുതിയ ക്രിമിനൽ നിയമങ്ങളിലൂടെ വേഗത്തിൽ നീതി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വാതന്ത്രത്തിന് ശേഷം ആദ്യമായി ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം പൂർണമായി സ്വദേശവൽക്കരിച്ചിരിക്കുകയാണ്. പുതിയ നിയമത്തിലൂടെ വേഗത്തിൽ നീതി നടപ്പാകാനാകും. ഇനി മുതൽ ക്രിമിനൽ നിയമങ്ങൾ ബിഎൻഎസ്, ബിഎൻഎസ് എസ്, ബിഎസ്എ എന്ന് വിശേഷിക്കപ്പെടും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്കെതിരായ നടപടികൾക്കാണ് പ്രഥമ പരിഗണന. ഇരകൾക്ക് നീതി ഉറപ്പാക്കുന്നതാണ് പുതിയ നിയമമെന്നും വേഗത്തിൽ വിചരണയും നീതി ലഭ്യമാക്കുമെന്നും അമിത് ഷാ പറഞ്ഞു.
പുതിയ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ഗ്വാളിയോറിലാണ്. ബൈക്ക് മോഷണ കേസാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദില്ലിയിലാണ് ആദ്യ കേസ് എന്നത് തെറ്റാണ്. ഇരകളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടും. ചർച്ചയില്ലാതെയാണ് പുതിയ ക്രിമിനൽ നിയമങ്ങൾ നിയമം നടപ്പാക്കിയതെന്ന പ്രതിപക്ഷ വിമർശനത്തിനും അമിത് ഷാ മറുപടി നൽകി.